കേരള വിഷന്‍ പ്രത്യേക അറിയിപ്പ്

കേരള വിഷന്റെ പേരില്‍ ലേറ്റസ്റ്റ് വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രചരിക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് കേരളാ വിഷന്‍ ബ്രോഡ്ബാന്റ് അധികൃതര്‍ അറിയിച്ചു. പ്രചരിക്കുന്ന പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ ഒരിക്കലും ബന്ധപ്പെടരുത്. അബദ്ധവശാല്‍ ഈ നമ്പറില്‍ ബന്ധപ്പെടുകയും, ഒരു എ.പി.കെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹിന്ദിയിലോ മറ്റ് ഭാഷകളിലോ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഒരിക്കലും ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ഇത്തരത്തിലുള്ള ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, മൊബൈല്‍ ഫോണിന്റെ നിയന്ത്രണം മറ്റൊരാള്‍ക്ക് ലഭിക്കുകയും, അതുവഴി ഡിജിറ്റല്‍ സുരക്ഷയെ ഗുരുതരമായി ബാധിക്കപ്പെടാനും സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ADVERTISEMENT