സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് റൈസിംഗ് ഡേ ആചരിച്ചു

ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷനില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് റൈസിംഗ് ഡേ ആചരിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ. കൃഷ്ണസാഗര്‍ പതാക ഉയര്‍ത്തി. ഫയര്‍ ഓഫീസര്‍ വി. അജിത് കുമാര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രകൃതിദുരന്തങ്ങള്‍, അഗ്‌നിബാധ, പകര്‍ച്ചവ്യാധി എന്നിവ നേരിടുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ഡിസംബര്‍ 12 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഹോം ഗാര്‍ഡ്മാരായ സതീഷ് കുമാര്‍, മോഹന്‍ദാസ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT