25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ദേശീയ വ്യാപാര ദിനത്തിന്റെ ഭാഗമായി ആല്‍ത്തറയില്‍ പതാക ഉയര്‍ത്തി

ദേശീയ വ്യാപാര ദിനത്തിന്റെ ഭാഗമായി ആല്‍ത്തറയില്‍ പതാക ഉയര്‍ത്തി

36

ആഗസ്റ്റ് 9 ദേശീയ വ്യാപാര ദിനത്തിന്റെ ഭാഗമായി പുന്നയൂര്‍ക്കുളം ആല്‍ത്തറ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. ആല്‍ത്തറ വ്യാപാര ഭവന്‍ ഓഫീസിനു മുന്നില്‍ വച്ച് നടത്തിയ പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഐ.കെ സച്ചിദാനന്ദന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.വി ജോസ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.എം പ്രകാശന്‍, സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഫീസ് കോഡിനേറ്റര്‍ വാസുദേവന്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!