25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur ദുരിതാശ്വാസനിധിയിലേക്ക് കുടുക്കകള്‍ നല്‍കി മാതൃകയായി വിദ്യാര്‍ഥികള്‍

ദുരിതാശ്വാസനിധിയിലേക്ക് കുടുക്കകള്‍ നല്‍കി മാതൃകയായി വിദ്യാര്‍ഥികള്‍

131

തങ്ങളുടെ സമ്പാദ്യ കുടുക്കകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി വേലൂര്‍ സെന്റ് സേവിയേഴ്‌സ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. അശ്വഘോഷ് പി എ, അനശ്വര്‍ പി എ, വേദ പി എ എന്നിവരാണ് സ്വരുക്കൂട്ടിയ സമ്പാദ്യം കൈമാറിയത്. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി, സ്‌കൂള്‍ മാനേജര്‍ ഫാ. റാഫേല്‍ താണിശ്ശേരി എന്നിവര്‍ തുകയേറ്റു വാങ്ങി. വാര്‍ഡ് മെമ്പര്‍ വിജിനി ഗോപി, പിടിഎ പ്രസിഡന്റ് വിജോയ് വിന്‍സെന്റ്, എച്ച് എം -ഇന്‍ ചാര്‍ജ്ജ് സിജി, അധ്യാപിക ജിന്‍സി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!