‘കഴിഞ്ഞ 10 വര്‍ഷക്കാലത്തെ സമാനതകളില്ലാത്ത വികസനം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു’; എന്‍കെ അക്ബര്‍ എംഎല്‍എ

കഴിഞ്ഞ 10 വര്‍ഷക്കാലത്തെ സമാനതകളില്ലാത്ത വികസനം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് എന്‍കെ അക്ബര്‍ എംഎല്‍എ. ചാവക്കാട് നഗരസഭാ 11 ാം വാര്‍ഡ് പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സിസിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഈ വികസന മുന്നേറ്റത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപടിനെതിരെയും അതിനെ കയ്യടിക്കുന്ന യൂഡിഎഫ് മുന്നണിക്കുള്ള താകീത് ആണ് ഈ തിരഞ്ഞെടുപ്പ് എന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡി എഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ചാവക്കാട് നഗരസഭയില്‍ നിലവിലെ സീറ്റ്കളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു

ADVERTISEMENT