25 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ‘തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ട്’ ; മന്ത്രി കെ രാജന്‍

‘തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ട്’ ; മന്ത്രി കെ രാജന്‍

തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് കെ രാജൻ ചോദിക്കുന്നു. യുഡിഎഫിന്‍റെ നയമല്ല പറഞ്ഞതെങ്കിൽ യുഡിഎഫ് നടപടി എടുക്കണ്ടേയെന്ന് മന്ത്രി പ്രതികരിച്ചു.

താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്ന് കെ രാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എംപി സുരേഷ് ഗോപി ചെയ്തതെന്ന് കെ രാജൻ വിമർശിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും കെ രാജൻ ചോദിക്കുന്നു.

 

ADVERTISEMENT
error: Content is protected !!