സൈക്കിള്‍ റാലി നടത്തി

സുന്നി ബാല വേദി വടക്കേക്കാട് റെയ്ഞ്ച്, സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സൈക്കിള്‍ റാലി നടത്തി. സുന്നി ബാല വേദി ചെയര്‍മാന്‍ ശാകിര്‍ ഫൈസി, കണ്‍വീനര്‍ സ്വാദിഖ് അന്‍വരി എന്നിവര്‍ നേതൃത്വം നല്‍കി. റെയ്ഞ്ച് മാനേജ്‌മെന്റ് സെക്രട്ടറി അറക്കല്‍ അബ്ദുല്‍ ഗഫൂര്‍ ചമ്മന്നൂര്‍ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. പ്രസിഡന്റ ഹസന്‍ ഫൈസി, ജനറല്‍ സെക്രട്ടറി നവാസ് റഹ്മാനി പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ അശ്‌റഫ് മൗലവി, അബ്ദു റഹ്മാന്‍ ഹിശാമി എന്നിവര്‍ യാത്രാ അംഗങ്ങളായി. കല്ലിങ്ങല്‍ ഖിദ്മതുല്‍ ഇസ്ലാം മദ്‌റസയില്‍ സമാപിച്ച റാലിക്ക് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ സമസ്ത ശതാബ്ദി സന്ദേശം നല്‍കി. ഫൈസല്‍ റഹ്മാനി തുടങ്ങീ റെയ്ഞ്ചിലെ വിവിധ മദ്‌റസകളിലെ അധ്യാപകരും പങ്കെടുത്തു.

ADVERTISEMENT