വടക്കേക്കാട് കൗക്കാനപെട്ടിയില്‍ പുതുതായി നിര്‍മ്മിച്ച അലിഫ് ഇസ്ലാഹി സെന്റര്‍ ആന്‍ഡ് മസ്ജിദ് അസര്‍ നമസ്‌കാരാനന്തരം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. പ്രമുഖ ഇസ്ലാഹി പണ്ഡിതന്‍ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഉദ്‌ബോധന പ്രഭാഷണവും ഉണ്ടായിരുന്നു. ഷെജില്‍ കുഞ്ഞിമോന്‍ ആദ്യ ബാംങ്ക് നിര്‍വഹിച്ചു. ലത്തീഫ് സുല്ലമി മാറഞ്ചേരി, വാര്‍ഡ് മെമ്പര്‍ ഷനില്‍ അപ്പു തുടങ്ങിയവര്‍ പങ്കെടുത്തു. ആലിഫ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് നിഷാദ് കെ എം, സെക്രട്ടറി കുഞ്ഞുമുഹമ്മദ്, ട്രഷറര്‍ ഷാജി മാര്‍ച്ചെങ്ങാട്ട് തുടങ്ങി 11 അംഗ കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



