സുവിശേഷ മഹായോഗത്തിന് തുടക്കമായി

മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 38-ാമത് സുവിശേഷ മഹായോഗത്തിന് കല്ലുംപുറം സെന്റ് ജോര്‍ജ്ജ് നവതി പാരിഷ് ഹാളില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം സഭാ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്താ സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം യാക്കോബായ സുറിയാനി സഭയിലെ ഫാ. ജിനോ ജോസ് കരിപ്പക്കാടന്‍ വചന സന്ദേശം നല്‍കി. സുവിശേഷ സംഘം ജനറല്‍ സെക്രട്ടറി ഫാ.
സ്‌ക്കറിയ ചീരന്‍ സ്വാഗതവും, സണ്‍ഡേ സ്‌കൂള്‍ സമാജം സെക്രട്ടറി ഫാ. അഫ്രേം അന്തിക്കാട് നന്ദിയും പറഞ്ഞു.

സഭാകൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഫാ. വര്‍ഗ്ഗീസ് വാഴപ്പിള്ളി, സഭാ വൈദീക ട്രസ്റ്റി ഫാ. തോമസ് കുരിയന്‍, സഭയിലെ വൈദീക ശ്രേഷ്ഠര്‍, സഭാ സെക്രട്ടറി ബിനോയ് മാത്യു, അല്‍മായ ട്രസ്റ്റി ഗീവര്‍ മാണി, കണ്‍വീനര്‍ സി. പി ഡേവിഡ്, മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച വൈകീട്ട് റവ. മാത്യു ജോര്‍ജ്ജ്, ഞായറാഴ്ച ഫാ. നോബിന്‍ ഫിലിപ്പ് എന്നിവര്‍ വചന പ്രഘോഷണം നടത്തും. സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ക്യാമ്പ്, വൈദീക കുടുംബ സംഗമം, വനിതാ സമാജം, സഭാ മദ്ബഹാ ശുശ്രൂഷ സംഘം, ഇടവകകളിലെ ഗായക സംഘങ്ങള്‍ എന്നീ ഭക്ത സംഘടനകളുടെ ഏക ദിന പഠന ക്യാമ്പുകളും നടക്കും. സുവിശേഷയോഗത്തിന്ന് സംഘം സെക്രട്ടറി ഫാ. സ്‌ക്കറിയ ചീരന്‍, ട്രഷറര്‍ ഡീ. സ്റ്റെഫാനോ പുലിക്കോട്ടില്‍ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT