അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സപ്തശുദ്ധി നടത്തി

അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സപ്തശുദ്ധി നടത്തി. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ക്ഷേത്ര നവീകരണ സഹസ്രകലശത്തിന്റെ ഭാഗമായാണ് ദേവിക്ക് സപ്തശുദ്ധി അഭിഷേകങ്ങള്‍ നടത്തിയത്. 12 വര്‍ഷമായി മുടങ്ങി കിടന്ന സഹസ്രകലശത്തിന്റെ പ്രായശ്ചിത്തമായി നടന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. 108 കലശ കുടങ്ങളിലായി പാല്, മണി കിണറിലെ ജലം , ഇളനീര്‍ എന്നിവ അഭിഷേകം ചെയ്യുന്ന വിശേഷങ്ങള്‍ ചടങ്ങാണ് സപ്തശുദ്ധി. ഈ വര്‍ഷത്തെ ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 18 ഞായറാഴ്ചയും, നിറപുത്തരി സെപ്റ്റംബര്‍ 8 നും നടക്കുമെന്ന് ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.