24 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam യുഡിഎഫ് കുന്നംകുളം നഗരസഭയില്‍ പ്രധാന പ്രതിപക്ഷമാകുമെന്ന് നേതൃത്വം

യുഡിഎഫ് കുന്നംകുളം നഗരസഭയില്‍ പ്രധാന പ്രതിപക്ഷമാകുമെന്ന് നേതൃത്വം

തിരഞ്ഞെടുപ്പിനു ശേഷം കുന്നംകുളം നഗരസഭയില്‍ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങുന്നു. നഗരസഭയില്‍ പ്രധാന പ്രതിപക്ഷം യുഡിഎഫ് ആകുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ബി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് അലയടിയാണ് കുന്നംകുളത്ത് കണ്ടതെന്നും സംസ്ഥാനത്ത് എല്‍ഡിഎഫിനെയും ബിജെപിയെയും പ്രതിരോധിച്ചു കൊണ്ട് ഇത്രയധികം തരംഗം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞുവെങ്കില്‍ തീര്‍ച്ചയായും അവരുടെ പാതയാണ് ശരി. ബിജെപിയുമായും എല്‍ഡിഎഫുമായും മറ്റു കക്ഷികളുമായും ഒരു സഖ്യവും കുന്നംകുളത്ത് ഉണ്ടാകില്ലെന്നും, വോട്ടിനെ മാനിച്ചുകൊണ്ട് പ്രതിപക്ഷത്ത് ഇരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENT
error: Content is protected !!