വടക്കേക്കാട് മുക്കിലെ പീടിക കല്ലിങ്ങല്‍ റോഡില്‍ കാനയില്‍ മലിനജലം കെട്ടിനില്‍ക്കുന്നത് ആരോഗ്യഭീഷണിയാകുന്നു. ദുര്‍ഗന്ധവും കൊതുക് ശല്യവും രൂക്ഷമായതോടെ ഇതുവഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സമീപം ആരോഗ്യകേന്ദ്രം ഉണ്ടായിട്ടുപോലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.



