29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റു ചികിത്സയിലിരുന്നയാള്‍ മരിച്ചു

ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റു ചികിത്സയിലിരുന്നയാള്‍ മരിച്ചു

67

ചാവക്കാട് പാലയൂരില്‍ ടോറസ് ലോറി ഇലക്ട്രിക് സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തെക്കന്‍ പാലയൂര്‍ ഓസാരം വീട്ടില്‍ 65 വയസ്സുള്ള അബുവാണ് പരിക്കേറ്റത്. ഡോബിപ്പടി സ്റ്റോപ്പില്‍ തിങ്കളാഴ്ച രാവിലെ 11നായിരുന്നു സംഭവം. ചാവക്കാട് നിന്ന് പാവറട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇതേ ദിശയില്‍ പോകുകയാരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. സാരമായി പരിക്കു പറ്റി തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം സംസ്‌കാരം നടക്കും. ഉമൈബാന്‍ ഭാര്യയാണ്. നബീല്‍, റിയാസ്, റിസ്വാന്‍, ഷെമീ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!