31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty കുളിക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു

കുളിക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു

908

എരുമപ്പെട്ടി പതിയാരത്ത് കുളത്തില്‍ കുളിക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. ചാവക്കാട് ഇരിങ്ങപ്പുറം സ്വദേശി രാമനത്ത് വീട്ടില്‍ 51 വയസ്സുള്ള ജലീലാണ് മരിച്ചത്. എരുമപ്പെട്ടി നെല്ലുവായി മുല്ലക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള ബന്ധുവീട്ടില്‍ ഇന്നലെ എത്തിയതായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പതിയാരം പുത്തന്‍ കുളത്തില്‍ കുളിക്കുവാന്‍ ഇറങ്ങിയതായിരുന്നു. മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ ശരീരം കുഴഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. വടക്കാഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!