വീണ്ടും , വീണ്ടും ‘ വീണ്ടും തുടരും എന്ന മുദ്രാവാക്യവുമായി എല്‍.ഡി.എഫ് കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവില്‍ ആഹ്‌ളാദ പ്രകടനവും പൊതുയോഗവും നടത്തി. തുടര്‍ച്ചയായി ആറാം തവണയും പഞ്ചായത്ത് ഭരണം ഇടതുമുന്നണിയുടെ കയ്യില്‍ ഏല്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിരേഖപ്പെടുത്തികൊണ്ട് വിജയിച്ച സ്ഥാനാര്‍ത്ഥികളേയും അണിനിരത്തി പെരുപെരുമ്പിലാവ് സെന്ററില്‍ നിന്നും ആരംഭിച്ച ആഹ്ലാദപ്രകടനം ടൗണ്‍ ചുറ്റി പെരുമ്പിലാവ് സെന്ററിന്‍ തന്നെ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അഗം എം ബാലാജി ഉദ്ഘാടനം ചെയ്തു.
സിപിഐഎം കുന്നംകുളം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ അദ്ധക്ഷത വഹിച്ചു. സിപിഐഎം നേതാക്കളായ പത്മം വേണു ഗോപാല്‍ , പി.ഐ രാജേന്ദ്രന്‍, എം. കെ മോഹനന്‍, മുഹമ്മദ് ഹാഷി, അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്നിവര്‍ സംസാരിച്ചു യോഗത്തിന് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം കെ ബി ജയന്‍ സ്വാഗതവും, എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം എന്‍ മുരളീധരന്‍ നന്ദിയും രേഖപ്പെടുത്തി. ആഹ്‌ളാദ പ്രകടനത്തിന് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി. പുതിയ വാര്‍ഡുകളടക്കം 22 ല്‍ 16 ലും വിജയിച്ചാണ് ഇടതുപക്ഷം ആറാം തവണയും പഞ്ചായത്ത് ഭരണം കയ്യാളുന്നത്.



