ചാലിശ്ശേരിയില്‍ എം.പി.പി.എം യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ വലിയ ക്രിസ്തുമസ് ട്രീ മനോഹര കാഴ്ചയായി. ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ മോര്‍ പത്രോസ്, പൗലോസ് മെമ്മോറിയല്‍ യൂത്ത് അസോസിയേഷന്‍ ഒരുക്കിയ 40 അടി ഉയരമുള്ള ക്രിസ്തുമസ്
ട്രീയാണ് ദൃശ്യ കാഴ്ചകള്‍ കൊണ്ടും, നക്ഷത്രവെളിച്ചം പരത്തിയും ശ്രദ്ധേയമാകുന്നത്. പള്ളിയില്‍ നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഈ ഭീമന്‍ ക്രിസ്തുമസ് ട്രീ രാത്രിയില്‍ മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് സമ്മാനിക്കുന്നത്. ചടങ്ങില്‍ വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍, ട്രസ്റ്റി സി.യു ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ , വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



