വെസ്റ്റ് മങ്ങാട് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് മങ്ങാട് സ്വദേശികളായ മതിയാട്ടുവീട്ടില്‍ പ്രണവ് സുഹൃത്ത് എഴുത്തുപുരക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12:30 യോടെ ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളും മറ്റു രണ്ട് യുവാക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി പറയുന്നു. സംഘര്‍ഷത്തിനിടയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ഉണ്ണികൃഷ്ണന്റെ ഇടതു കൈക്കും പ്രണവിന്റെ വലത് കാലിനും പരിക്കേറ്റിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമണം നടത്തിയത് എന്ന് പറയുന്നു. പരിക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ശരത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിക്കേറ്റവരില്‍ നിന്ന് മൊഴിയെടുത്തു. ആക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചു.



