ചാവക്കാട് നഗരസഭയില്‍ സിപിഎം ഏരിയ കമ്മറ്റിയംഗവും, പാര്‍ട്ടിയുടെ വിവിധ പോഷക സംഘടനകളുടെ നേതാവ് കൂടിയായ എ.എച്ച്. അക്ബര്‍ ചെയര്‍മാനാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നഗരസഭയില്‍ പതിനാറാം വാര്‍ഡില്‍ നിന്നുളള കൗണ്‍സില്‍ അംഗമാണ് അക്ബര്‍. 111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചാവക്കാട് ടൗണ്‍ വാര്‍ഡില്‍ നിന്നും വിജയിച്ചത്. സിപിഎമ്മിലെ ബിന്‍സി സന്തോഷ് വൈസ് ചെയര്‍പെഴ്‌സനാകും. വാര്‍ഡ് 21 ബ്ലാങ്ങാട് നിന്ന് വിജയിച്ച ബിന്‍സിക്ക് തിരഞ്ഞെടുപ്പില്‍ 209 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ചാവക്കാട് നഗരസഭയില്‍ ഇത് തുടര്‍ച്ചയായി അഞ്ചാം തവണയാണ് സിപിഎം നേതൃത്വത്തിലുള്ള ഇടത് ഭരണസമിതി അധികാരത്തിലെത്തിയത്. 33 അംഗ കൗണ്‍സിലില്‍ 21 എല്‍ഡിഎഫ് അംഗങ്ങളും, 12 യുഡിഎഫ് അംഗങ്ങളുമാണ് ഉള്ളത്.



