29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ചാവക്കാട് , നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

ചാവക്കാട് , നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

46

ചാവക്കാട് ബ്ലാങ്ങാട് ബീച്ച് സിദ്ധിക്ക് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയായി പോകുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബേബി റോഡ് പുഴങ്ങര ഇല്ലാത്ത് ബാദുഷ മകന്‍ സാബിത്ത് (12)നാണ് പരിക്കേറ്റത്. വൈകീട്ട് 6 മണിയോടെയാണ് അപകടം. കടയില്‍ സാധങ്ങള്‍ വാങ്ങിക്കാന്‍ എത്തിയ സാബിത്തിനെ ഇതുവഴി വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ച് മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മതില്‍ തകര്‍ന്നു. പരിക്കേറ്റ സാബിത്തിനെ ചാവക്കാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!