24 C
Kunnamkulam
Tuesday, August 4, 2026
Home Obituary News മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിമുഹമ്മദ് (ചന്ദ്രിക) നിര്യാതനായി.

മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിമുഹമ്മദ് (ചന്ദ്രിക) നിര്യാതനായി.

മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിമുഹമ്മദ് (ചന്ദ്രിക) നിര്യാതനായി.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. പിന്നീട് മുപ്പത് വർഷത്തെ പ്രവാസ ജീവിതം. കെ എം സി സി അബുദാബി തൃശൂർ ജില്ലാ പ്രസിഡന്റ്, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിങ് കമ്മിറ്റി സഹിത്യ വിഭാഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. അസുഖ ബാധിതനായി നാട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും പൊതു പ്രവർത്തനത്തിൽ സജീവ മായിരുന്നു.  എടക്കഴിയൂർ ജുമാഅത്ത് മാനേജ്‌മന്റ് കമ്മിറ്റി മെമ്പർ, അൻസാറുൽ ഇസ്‌ലാം മദ്രസ്സ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ സമീഹ. ഫഹദ്, ഫുവാദ്, ഫാതി എന്നിവർ മക്കളാണ്. കബറടക്കം പിന്നീട്.

ADVERTISEMENT
error: Content is protected !!