തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ദേശപൊങ്കാല ഭക്തിസാന്ദ്രം

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ചെറുതാലപ്പൊലിയോടനുബന്ധിച്ച് നടന്ന ദേശപൊങ്കാല ഭക്തിസാന്ദ്രമായി. ഭഗവതിക്ക് മുന്നില്‍ പ്രത്യേകം അലങ്കരിച്ച പൊങ്കാല അടുപ്പില്‍ ഭഗവതി മേല്‍ശാന്തി കണ്ടകത്ത് ഭാസ്‌ക്കരന്‍ നമ്പൂതിരി അഗ്‌നി തെളിയിച്ചു. തുടര്‍ന്ന് ക്ഷേത്ര മൈതാനിയില്‍ തിങ്ങി നിറഞ്ഞ ഭക്തകളുടെ പൊങ്കല അടുപ്പുകളിലേക്കും അഗ്‌നി പകര്‍ന്നു. ഭാരവാഹികളായ ശശി വാറണാട്ട്. സേതു തിരുവെങ്കിടം, ബാലന്‍വാറണാട്ട്, വിനോദ് കുമാര്‍ അകമ്പടി , ശിവന്‍ കണിച്ചാടത്ത്, ഇ. രാജു , ഹരി കൂടത്തിങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT