പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ടായി യുഡിഎഫിലെ കെ.എ ജ്യോതിഷ് അധികാരമേറ്റു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുശേഷമാണ് പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുന്നത്. ശനിയാഴ്ച രാവിലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡ് കൊങ്ങണൂരില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജ്യോതിഷിന്റെ പേര് എട്ടാം വാര്‍ഡ് മെമ്പര്‍ കെ. ഉണ്ണികൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. എഴാം വാര്‍ഡ് മെമ്പര്‍ പി. പ്രവീണ്‍ കുമാര്‍ പിന്താങ്ങി. എല്‍ഡിഎഫില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച പതിമൂന്നാം വാര്‍ഡ് പോര്‍ക്കുളം പോസ്റ്റ് ഓഫീസ് നിന്നും വിജയിച്ച സിന്ധു ബാലന്റെ പേര് നാലാം വാര്‍ഡ് മെമ്പര്‍ രമേഷ് കെ.പി നിര്‍ദ്ദേശിക്കുകയും മൂന്നാം വാര്‍ഡ് മെമ്പര്‍ സുമയ്യ ഷറഫുദീന്‍ പിന്‍താങ്ങുകയും ചെയ്തു.
ഒരു സീറ്റ് മാത്രമുള്ള ബിജെപി മത്സരത്തില്‍ നിന്നും വിട്ടുനിന്നു. ആകെയുള്ള 14 വാര്‍ഡുകളില്‍നിന്നും പോള്‍ ചെയ്ത 13 വോട്ടുകളില്‍ എട്ടെണ്ണം ജ്യോതിഷനും, അഞ്ച് വോട്ട് സിന്ധു ബാലനും ലഭിച്ചു. തുടര്‍ന്ന് 8 വോട്ടുകള്‍ നേടിയ ജ്യോതിഷ് വിജയിച്ചതായി മുഖ്യ ഭരണാധികാരി യേശുദാസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത ജ്യോതിഷ് രജിസ്റ്ററില്‍ ഒപ്പുവെച്ചു. പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ് വി പ്രസിഡണ്ടായി തെരഞ്ഞെടുത്ത ജ്യോതിഷനെ അഭിനന്ദിച്ചു. തുടര്‍ന്ന് യുഡിഎഫ് നേതാക്കളും പഞ്ചായത്ത് ഉദ്യോഗസ്ഥരും പൊന്നാടയാണിയിച്ച് ജ്യോതിഷനെ അഭിനന്ദിച്ചു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുവാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കും എന്നും പ്രസിഡണ്ടായി സ്ഥാനമേറ്റ ജ്യോതിഷ് പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 8 വോട്ടുകള്‍ നേടി പത്താം വാര്‍ഡ് കല്ലഴി കുന്നില്‍ നിന്നും വിജയിച്ച തുഷാര സുബീഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.



