കാട്ടകാമ്പാല്‍ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച യുഡിഎഫ് ആഹ്ലാദ പ്രകടനവും അനുമോദന സദസ്സും നടത്തി

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇടതുമുന്നണിയില്‍ നിന്നും കാട്ടകാമ്പാല്‍ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച യുഡിഎഫ് ആഹ്ലാദ പ്രകടനവും അനുമോദന സദസ്സും നടത്തി. ശനിയാഴ്ച നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു ശേഷം വൈകീട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ. ജയശങ്കര്‍, വൈസ് പ്രസിഡണ്ട് എം. മിനി ഐപ്പ്, മറ്റു യു.ഡി.എഫ് ജനപ്രതിനികള്‍ എന്നിവരുമായി പഴഞ്ഞി ഹൈസ്‌കൂള്‍ പരിസരത്തു നിന്നും ചിറക്കല്‍ സെന്ററിലേക്ക് നടത്തിയ പ്രകടനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചിറക്കല്‍ സെന്ററില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എം അലി അദ്ധ്യക്ഷത വഹിച്ചു

ADVERTISEMENT