80-)0 പിറന്നാള്‍ ആഘോഷിക്കുന്ന കഥകളി ആചാര്യന്‍ തിച്ചൂര്‍ കറ്റശ്ശേരി സദനം രാമന്‍കുട്ടി നായരെ തിച്ചൂര്‍ ഗ്രാമം ആദരിച്ചു. രാമദളം എന്ന പേരില്‍ തിച്ചൂര്‍ അയ്യപ്പസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ആദര സദസ് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. ചേലക്കര എം.എല്‍.എ യു.ആര്‍. പ്രദീപ് ചടങ്ങിന് അധ്യക്ഷനായി. സദനം കഥകളി അക്കാദമി സെക്രട്ടറി ഡോ.സദനം ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.



