കെ.സി സുനിലിന് സ്വീകരണം നല്‍കി

മമ്മിയൂര്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാവക്കാട് നഗരസഭ എട്ടാം വാര്‍ഡ് കൗണ്‍സിലറും സൗഹൃദ ക്ലബ്ബ് പ്രസിഡന്റുമായ കെ.സി സുനിലിന് സ്വീകരണം നല്‍കി. സൗഹൃദ നഗറില്‍ നടന്ന സ്വീകരണയോഗം ചാവക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ് ഉദ്ഘാടനം ചെയ്തു. സൗഹൃദ രക്ഷാധികാരി അഡ്വ. വി.എസ് ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു.

മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ പ്രകാശ് , രാധാകൃഷ്ണ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രേമാനന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ ജനപ്രതിനിധികളെ ആദരിച്ചു. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ എറിന്‍ ആന്റണി, ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ കെ. റീന, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി സുനില്‍ , സൗഹൃദ വൈസ് പ്രസിഡന്റ് ബൈജു മമ്മിയൂര്‍ , സൗഹൃദ സെക്രട്ടറി ലാസര്‍ ചൊവ്വല്ലൂര്‍ , ട്രഷറര്‍ ജെയ്‌സണ്‍ പനക്കല്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT