കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട എം ബാലാജിയെ കുന്നംകുളം ഹൗസിങ് സഹകരണ സംഘം പൊതുയോഗം ആദരിച്ചു. പ്രസിഡന്റ് കെ കെ സതീശന്‍ പൊന്നാട അണിയിച്ചു. സഹകരണ സംഘങ്ങളില്‍ വായ്പകളുടെ പലിശ കുറക്കാന്‍ ആവശ്യമായ പദ്ധതികള്‍ കേരള ബാങ്കില്‍ ആവിഷ്‌കരിക്കുമെന്ന് ബാലാജി അഭിപ്രായപ്പെട്ടു. കുന്നംകുളം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ സതീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി പ്രവീണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.



