24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam വാതക ചോര്‍ച്ച ? ജനം പരിഭ്രാന്തിയില്‍

വാതക ചോര്‍ച്ച ? ജനം പരിഭ്രാന്തിയില്‍

കുന്നംകുളം ചൊവ്വന്നൂരില്‍ ഗെയില്‍ പാചക വാതക വിതരണ കേന്ദ്രത്തില്‍ നിന്നും വാതക ചോര്‍ച്ചയെന്ന് ആരോപണം. മേഖലയില്‍ രൂക്ഷ ഗന്ധം പരന്നതിനെ തുടര്‍ന്ന് ആശങ്ക. ശ്വാസതടസ്സവും, ശാരീരിക അസ്വസ്ഥതയും നേരിട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെയും സമാന രീതിയില്‍ വാതകത്തിന്റെ മണം പരന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ ഗെയില്‍ അധികൃതരുടെ ശ്രദ്ധയില്‍ വിഷയം പെടുത്തിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പറയുന്നു. ഇത്തരം സാഹചര്യത്തില്‍ പ്രദേശവാസികളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയായതിനാല്‍ വലിയ ആശങ്കയിലാണ് ഇവിടെയുള്ളവര്‍.

 

ADVERTISEMENT
error: Content is protected !!