പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ മോര്‍ യാക്കോബ് മ്ഫസ്‌ക്കോ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഗാ ക്രിസ്തുമസ് ഈവ് ശ്ലോമോ 2025 സംഘടിപ്പിച്ചു. വികാരി ഫാ. ബേസില്‍ കൊല്ലാര്‍മാലി സ്വാഗതം പറഞ്ഞു. പിറമാടം ദയറായിലെ ബര്‍ശീമോന്‍ റമ്പാന്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. ഇടവകയിലെ കുടുംബയൂണിറ്റുകള്‍ ക്രിസ്തുമസ് ഗാനങ്ങളും സാന്താ ഡാന്‍സും നടത്തി. ഫ്രീ ഗിഫ്റ്റ്, വിദ്യാഭ്യാസ അവാര്‍ഡ്, ക്രിസ്തുമസ് ഫാമിലി തിരഞ്ഞെടുക്കല്‍, ഗ്രൂപ്പ് ഡാന്‍സ്, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു. പള്ളി ട്രസ്റ്റി സോജന്‍ കെ ജെ, സെക്രട്ടറി അരുണ്‍ രാജന്‍ റ്റി, അസോസിയേഷന്‍ പ്രസിഡന്റ് ഷൈസന്‍ പാലക്കല്‍, മര്‍ത്തമറിയം സെക്രട്ടറി മെറീന ബിജു, സണ്‍ഡേ സ്‌കൂള്‍ അസി. ഹെഡ്മാസ്റ്റര്‍ സജീഷ് സി എസ് തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് സെക്രട്ടറി റൈവിന്‍ വിറ്റി, വൈസ് പ്രസിഡന്റ് ബിനു പി ബാബു, ജോയിന്റ് സെക്രട്ടറിമാരായ സൈബി സജോയ്, സുവിന്‍ കെ എസ്, ട്രഷറര്‍ ആരോണ്‍ പി ജെ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.



