ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു

അജയന്‍ ചാലിശ്ശേരിക്ക് ജന്മനാട് ഒരുക്കുന്ന സ്വീകരണത്തിന്റെ ഭാഗമായി
ചാലിശ്ശേരി മിനി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ നടനും സംവിധായകനുമായ പ്രിയാനന്ദനന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, പ്രശസ്ത ചിത്രകാരന്‍ ബസന്ത് പെരിങ്ങോടിന് അജയന്‍ ചാലിശ്ശേരി ക്യാന്‍വാസ് കൈമാറി ക്യാബിന് തുടക്കമായി. ഉദ്ഘാടനം ചെയ്ത പ്രിയാനന്ദനന് സംഘാടകര്‍ ഉപഹാരവും നല്‍കി.

സിനിമയില്‍ മനുഷ്യന്റെ വികാരങ്ങളെ പകര്‍ത്തിയ അജയന്‍ ചാലിശ്ശേരിക്ക് ചിത്രകലയുടെ ഭാഷയില്‍ ആദരം അര്‍പ്പിക്കുന്നതായിരുന്നു ഈ ക്യാമ്പെന്ന് ചെയര്‍മാന്‍ മണികണ്ഠന്‍ പുനക്കല്‍ പറഞ്ഞു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ മണികണ്ഠന്‍ പുന്നക്കല്‍ അധ്യക്ഷനായി . കണ്‍വീനര്‍ വി. കെ. സുബ്രഹ്‌മണ്യന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുനില്‍കുമാര്‍ പി.ബി., ഡോ. ഇ.എന്‍. ഉണ്ണികൃഷ്ണന്‍, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT