ഞമനേങ്ങാട് തണ്ടേങ്ങാട്ടില്‍ കുടുംബ ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിന്റെ വാതില്‍ പൂട്ട് പൊളിച്ച് ബിംബത്തില്‍ ചാര്‍ത്തിയ മൂന്ന് സ്വര്‍ണ്ണ താലി കവര്‍ന്നു. രാവിലെവിളക്ക് വെക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വടക്കേക്കാട് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഒരു മാസം മുന്‍പ് സമീപത്തുള്ള ഞമനേങ്ങാട് ശിവക്ഷേത്രം, ഭഗവതി ക്ഷേത്രം എന്നിവടങ്ങളിലെ ഭണ്ഡാരംങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടന്നിരുന്നു.



