ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇടുക്കിയില്‍ നിന്നുള്ള മിടുക്കി

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളേജിയേറ്റ് അത്ലറ്റിക് മീറ്റില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇടുക്കിയില്‍ നിന്നുള്ള മിടുക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സി ബി അനീറ്റയാണ് വനിതകളുടെ ജാവലിന്‍ ത്രോയില്‍ 33.50 മീറ്റര്‍ മികച്ച ദൂരം രേഖപ്പെടുത്തികൊണ്ട് സ്വര്‍ണം നേടിയത്. ഒന്നാം വര്‍ഷ സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ അനീറ്റ ഇടുക്കി തൊടുപുഴ ആനക്കല്ലിങ്കല്‍ സിബി – അന്നക്കുട്ടി ദമ്പതികളുടെ മകളാണ്.

ഇത് മൂന്നാം തവണയാണ് കാലിക്കറ്റ്, യൂണിവേഴ്‌സിറ്റി മീറ്റില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം കരസ്ഥമാക്കുന്നത്. ക്രൈസ്റ്റ് കോളേജിലെ പരിശീലകന്‍ സേവ്യറിന്റെ കീഴിലാണ് പരിശീലനം. സ്‌കൂള്‍ കായിക മേളയിലെ കുത്തക ശക്തികളില്‍ ഒന്നായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളില്‍ നിന്നാണ് ജാവലില്‍ കൈയിലെടുത്തത്. സ്‌കൂളിലെ കോച്ച് രാജീവ് പോളിന്റെ കീഴിലെ പരിശീലനത്തിലായിരുന്നു മികച്ച കായിക താരത്തിലേക്കുള്ള ഉയര്‍ച്ച.

 

ADVERTISEMENT