ട്രാക്കിനെ ആവേശച്ചൂടുപിടിപ്പിച്ച് 4×100 മീറ്റര്‍ റിലേ മത്സരങ്ങള്‍

ട്രാക്കിനെ ആവേശച്ചൂടുപിടിപ്പിച്ച് 4×100 മീറ്റര്‍ റിലേ മത്സരങ്ങള്‍. വനിതകളുടെ വിഭാഗത്തില്‍ മേഴ്‌സി കോളേജ് പാലക്കാടിലെ ആര്‍ രവീണ, എം ഐശ്വര്യ, കീര്‍ത്തി സുരേഷ്, എസ് മേഘ എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടി. പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനാണ് സ്വര്‍ണം. എം ഹിഷാം, മുഹമ്മദ് ഫുലൈല്‍, റാഹില്‍ സക്കീര്‍ , സി എസ് മോറിയന്റസ് എന്നിവരായിരുന്നു ടീമിലെ താരങ്ങള്‍. മീറ്റില്‍, 110 മീറ്റര്‍ ഹഡില്‍സില്‍ റാഹില്‍ വെള്ളിയും, ലോങ് ജംപില്‍ മോറിയന്റസ് സ്വര്‍ണവും നേടിയിരുന്നു. ആര്‍ രവീണയും മീറ്റിലെ ഹര്‍ഡില്‍സില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്.

ADVERTISEMENT