എരുമപ്പെട്ടി കരിയന്നൂര്‍ സെന്ററിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാല്‍നട യാത്രക്കാരനെ ഓട്ടോറിക്ഷ ഇടിച്ചു മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാല്‍നടയാത്രക്കാരനായ കരിയന്നൂര്‍ മേലെപുരക്കല്‍ വീട്ടില്‍ കുട്ടന്‍(50), ഓട്ടോ ഡ്രൈവറായ പാറേമ്പാടം മേഞ്ചേരി വീട്ടില്‍ ചാക്കോ(56), ഓട്ടോയാത്രക്കാരനായ ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ജെയ്സന്‍(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്നു പേരെയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.



