ഓള് കേരള ടൈലേഴ്സ് അസോസിയേഷന് കേച്ചേരി ഏരിയ തലക്കോട്ടുക്കര യൂണിറ്റിന്റെ കണ്വെന്ഷന് വേലൂര്‍ ആര്‍എം എല്‍പി ഹാളില്‍ നടന്നു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഗ്രേസി ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കണ്വെന്ഷന് സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ എം.കെ പ്രകാശന് ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുമതി പ്രഭാകരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സിന്ധു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഫേന്‍സി ഷാജു മേല്‍കമ്മറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് വി.ഒ. ജോസ്, സുബി ഷാജന്, മിനി മോന്സന്, ബിജി, സ്മിത, സലീഷ് സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. മികച്ച മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് സിന്ധു, താഹിറ എന്നിവരേയും പഞ്ചായത്ത് മെമ്പറായി വിജയിച്ച ഗീത ബാലകൃഷ്ണനേയും ആദരിച്ചു. വിരമിക്കുന്ന തയ്യല്‍ തൊഴിലാളികള്‍ക്കുള്ള ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം ഉടന്‍ അനുവദിക്കണം, പ്രസവാനുകൂല്യം ഒറ്റ തവണയായി നല്‍കണം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം, തയ്യല്‍ തൊഴിലാളികളെ ഇ.എസ്.ഐ ഇല് ഉള്‍പ്പെടുത്തണമെന്നും യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു.



