30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur എകെടിഎ വേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

എകെടിഎ വേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

35

എകെടിഎ കേച്ചേരി ഏരിയ വേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ തലക്കോട്ടുക്കര ആര്‍എംഎസ് ഹാളില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് സീമ ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എം. കെ പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഫേന്‍സി ഷാജു റിപ്പോര്‍ട്ടും ട്രഷറര്‍ ബ്രിന്‍സി ജോയി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് വി.ഒ ജോസ്, ശ്രീജ, അനിത എന്നിവര്‍ സംസാരിച്ചു. പ്രസവാനുകൂല്യം 15,000 രൂപ ഒറ്റത്തവണയായി നല്‍കണമെന്നും തയ്യല്‍ തൊഴിലാളികളെ ഇഎസ്‌ഐ ല്‍ ഉള്‍പ്പെടുത്തണമെന്നും റിട്ടയര്‍മെന്റ് തുകവര്‍ദ്ധിപ്പിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വേലൂര്‍ പഞ്ചായത്തിലേക്ക് വിജയിച്ച ഷൈനി യേ യോഗത്തില്‍ ആദരിച്ചു.

ADVERTISEMENT
error: Content is protected !!