എംജിഎം സണ്‍ഡേ സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുന്നംകുളം എംജിഎം സണ്‍ഡേ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചു.
മെയിന്‍ റോഡ് മാര്‍ ഗ്രിഗോറിയോസ് പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നവാഗതരെ വരവേറ്റു. ഫാ.മാത്യൂസ് കെ.ബര്‍സൗമയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സണ്‍ഡേ സ്‌കൂള്‍ ഭദ്രാസന ഡയറക്ടര്‍ ഡോ.കെ.സി. ലോപ്‌സണ്‍ മാസ്റ്റര്‍ മുഖ്യസന്ദേശം നല്‍കി. സണ്‍ഡേ സ്‌കൂള്‍ പ്രധാന അധ്യാപിക ജാസ്മിന്‍ ഡോണി ആമുഖപ്രഭാഷണം നടത്തി. പുതിയതായി സണ്‍ഡേ സ്‌കൂളിലേക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയാണ് സ്വീകരിച്ചത്.
തുടര്‍ന്ന് ഡിജിറ്റല്‍ ക്ലാസ് റൂം സംവിധാനത്തിലൂടെ വിവിധ അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസുകളും ഉണ്ടായി.

ADVERTISEMENT