31.4 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk വേറിട്ട കാഴ്ചയായി ആട്ടിന്‍ കുഞ്ഞ്

വേറിട്ട കാഴ്ചയായി ആട്ടിന്‍ കുഞ്ഞ്

118

കൊട്ടിലില്‍ ആയിഷയുടെ വീട്ടില്‍ പിറന്നത് വേറിട്ട ആട്ടിന്‍ കുഞ്ഞ്. ഒരു കണ്ണും മൂക്കുമില്ല എന്നതാണ് പ്രത്യകത.അകലാട് മൂന്നൈനിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന ആയിഷയുടെ മലബാറി ഇനത്തില്‍ പെട്ട ആടാണ് ഞായറാഴ്ച്ച രാത്രിയില്‍ പ്രസവിച്ചത്. ഒരു കൊറ്റന്‍, ഒരു പെണ്‍ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. ഇതില്‍ പെണ്‍ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല. ആടിന്റെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഒരു കണ്ണ് മാത്രമാണ് നെറ്റിയില്‍ ഉള്ളത്. ശ്വസനേന്ദ്രിയവും ഇല്ല. എണീറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നില്‍ക്കാന്‍ കഴിയുന്നില്ല. വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!