26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam സീഡ് സംഘടനയുടെ സില്‍വര്‍ ജൂബിലിയും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിച്ചു

സീഡ് സംഘടനയുടെ സില്‍വര്‍ ജൂബിലിയും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിച്ചു

കുന്നംകുളം സീഡ് സംഘടനയുടെ സില്‍വര്‍ ജൂബിലിയും ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിച്ചു. സീഡ് ഓഫീസ് ഹാളില്‍ തൃശൂര്‍ ദേവമാത സി.ബി.എസ്.ഇ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ്‌സ് എലുവത്തിങ്കല്‍ സി.എം.ഐ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീഡ് ഡയറക്ടര്‍ ഫാ. രഞ്ജിത്ത് അത്താണിക്കല്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു.സീഡ് രക്ഷാധികാരി ഫാ. ബിജു കോലക്കണ്ണി സി.എം.ഐ അനുഗ്രഹ പ്രഭാഷണം നടത്തി. സീഡ് മോഡറേറ്ററും ക്രിസ്തു ജ്യോതി കോണ്‍വെന്റ് സുപ്പീരിയറുമായ സിസ്റ്റര്‍ ഹിത സംസാരിച്ചു. സമ്മേളനത്തില്‍ ആദ്യക്കാല പ്രവര്‍ത്തകരെ ആദരിച്ചു. സീഡ് പ്രസിഡന്റ് എം.ടി.പോള്‍സണ്‍ സ്വാഗതവും, സീഡ് വനിതാ വിഭാഗം പ്രസിഡന്റ് ജാന്‍സി ആന്റോ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!