29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

കുന്നംകുളം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

287

കുന്നംകുളം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ; ധനകാര്യം സിപിഎമ്മിന്, ആരോഗ്യം കോണ്‍ഗ്രസിന്. നഗരസഭയിലേക്കുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ധനകാര്യം, പൊതുമരാമത്ത്, വികസനം എന്നീ സുപ്രധാന കമ്മിറ്റികള്‍ സി.പി.എം. നേടിയപ്പോള്‍, ക്ഷേമം, ആരോഗ്യം സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത നാല് ആര്‍.എം.പി. അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും നിഷ്പക്ഷത പാലിക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ഏത് വിഭാഗത്തിനാണ് ലഭിച്ചതെന്ന് ഈ മാസം 6-ാം തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ക്കുള്ള തിരഞ്ഞെടുപ്പും അന്നേദിവസം തന്നെ നടക്കും.

ADVERTISEMENT
error: Content is protected !!