ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കടപ്പുറം പുതിയങ്ങാടി സി.എച്ച്. നഗര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പുതിയങ്ങാടി സി.എച്ച് നഗറില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നഈമ ട്ടിച്ചര്‍ അധ്യക്ഷത വഹിച്ചു. മുനക്കക്കടവ് കോസ്റ്റല്‍ പോലീസ് നിധിന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മുനക്കക്കടവ് കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ലോഫിരാജ് മുഖ്യാതിഥിയായി. എം.ബി.ഷാഹുല്‍ഹമീദ്, ഹുസ്സന്‍ ചാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഷബീര്‍ പുതിയങ്ങാടി സ്വാഗതവും സി.എസ്. ഷാജഹാന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT