ചാലിശ്ശേരിയില്‍ നടക്കുന്ന കുടുംബശ്രീ 13 മത് ദേശീയ സരസ് മേള തുടങ്ങി അഞ്ചു ദിനങ്ങള്‍ പിന്നിടുമ്പോള്‍ കച്ചവട കണക്കുകള്‍ മേളയുടെ വിജയകഥയായി മാറുന്നു. മെഗാ ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 51 ലക്ഷത്തി 51,610 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സംരംഭകര്‍ സ്വന്തമാക്കിയത്. ദിവസേന ഉയരുന്ന ഉപഭോക്തൃ തിരക്കും സ്ഥിരമായ വില്‍പനയും സരസ് മേളയെ സാമ്പത്തികമായി ശക്തമായ വേദിയാക്കി മാറ്റുകയാണ്. അട്ടപ്പാടിയില്‍ നിന്നുള്ള തനത് ചിക്കന്‍ വിഭവമായ വനസുന്ദരി വന്‍ഹിറ്റായതോടെയാണ് വിറ്റുവരവില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. ആവശ്യക്കാര്‍ കൂടിയതോടെ ചൊവാഴ്ച മുതല്‍ വനസുന്ദരിക്ക് മാത്രമായി ഒരു കൗണ്ടര്‍ കൂടി തുറന്നു. ഫുഡ്കോര്‍ട്ടിനൊപ്പം ഉല്‍പന്നപ്രദര്‍ശനവിപണന സ്റ്റാളുകളിലും മികച്ച വില്‍പനയാണ് നടന്നത്.



