ഭാവരസയുടെ മൂന്നാം ഭാഗം ജനുവരി 15 ന് കൂനംമൂച്ചി കല ഓഡിറ്റോറിയത്തില്‍ നടക്കും

ഞമനേങ്ങാട് തിയ്യേറ്റര്‍ വില്ലേജിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച അഭിനയ പരിശിലന പരിപാടിയായ ഭാവരസയുടെ മൂന്നാം ഭാഗം ജനുവരി 15 നു കൂനംമൂച്ചി കല ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.ടി.വി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഞമനേംങ്ങാട് തിയ്യറ്റര്‍ വില്ലേജ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏകദേശം ഇരുപത്തിയഞ്ചോളം നാടക പരിശീലന ക്യാമ്പുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. നാടക രംഗത്ത് സജീവമായ പ്രഗത്ഭരെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ഭാവരസയുടെ മൂന്നാം ഭാഗം ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത നാടക സംഘമായ ‘ജോ ആക്ട്, കൂനംമൂച്ചി കല എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഭാവരസ ചാപ്റ്റര്‍ 3 അഭിനയ പരിശീലന ക്യാമ്പിന് ലോക പ്രശസ്ത നാടക പ്രവര്‍ത്തകനായ യുജിനോ ബാര്‍ബയുടെ ശിഷ്യരായ ജോസഫ് ജോണ്‍, ടോഫ് ഏന്യാ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന അഭിനയ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍, 99 95 54 34 00, 70 34 82 55 59 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

ADVERTISEMENT