ധനസഹായ വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

തൃത്താല അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ധനസഹായ വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡന്റ് എം.എം.സേതുമാധവന്റെ അധ്യക്ഷതയില്‍ കെ.പി.സി.സി.നിര്‍വാഹ സമിതി അംഗം സി.വി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചാലിശ്ശേരി പഞ്ചായത്തില്‍ നിന്നും വിജയിച്ച ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തല യു.ഡി.എഫ് ജനപ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. പെയിന്‍ & പാലിയേറ്റീവ് സംഘടനകള്‍ക്ക് ധനസഹായവും വിതരണം ചെയ്തു.

ADVERTISEMENT