കാഞ്ഞിരമറ്റം നേര്‍ച്ച; കൊടി ഉയര്‍ത്തലും, ചക്കരകഞ്ഞി വിതരണവും നടത്തി

കിഴൂര്‍ നേര്‍ച്ചയാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരമറ്റം നേര്‍ച്ചയോടനുബന്ധിച്ച് കൊടി ഉയര്‍ത്തലും, പ്രാര്‍ത്ഥനയും, ചക്കരകഞ്ഞി വിതരണവും നടത്തി. ഉസ്താദ് ജാസിര്‍ അലി ഹാഷ്മി പ്രാര്‍ത്ഥന നടത്തി. ചടങ്ങുകള്‍ക്ക് സലീം, ജലീല്‍,റാഫി, നൗഷാദ്, സുലൈമാന്‍, ബാസിത്ത് എന്നിവര്‍ നേതൃത്വം കൊടുത്തു. നേര്‍ച്ചയുടെ ഭാഗമായ ഭക്ഷണ വിതരണം ശനിയാഴ്ച്ചയും, ദഫ് പ്രോഗ്രാം ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതല്‍ 10 മണി വരെയും നടത്തുമെന്നും കമ്മറ്റി അറിയിച്ചു.

ADVERTISEMENT