26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty പന്നിത്തടം സെൻററിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും, പിക്കപ് വാനും, കാറും കൂട്ടിയിടിച്ച് അപകടം.നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്.

പന്നിത്തടം സെൻററിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും, പിക്കപ് വാനും, കാറും കൂട്ടിയിടിച്ച് അപകടം.നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്.

209

പന്നിത്തടം സെൻററിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും ഡി.ജെ പാർട്ടിക്കാരുടെ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് അപകടം.നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. പാവറട്ടിയിൽ നിന്നും പരിപാടി കഴിഞ്ഞുവരികയായിരുന്ന പാലക്കാട് നെന്മാറ സ്വദേശികളായ ഡി.ജെപാർട്ടി സംഘം സഞ്ചരിച്ചിരുന്ന പിക്കപ് വാൻ അയ്യപ്പദർശനം കഴിഞ്ഞ് കേച്ചേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബസും അക്കിക്കാവ് ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ബസിൽ ചെന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസ് റോഡരുകിലുള്ള തട്ടുകടകൾ തകരുകയും ബസും പിക്കപ് വാനും റോഡിൽ മറിഞ്ഞ് വീഴുകയും ചെയ്തു. യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും അൽഅമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റ 14 പേരെയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ADVERTISEMENT
error: Content is protected !!