പഴഞ്ഞി അയിനൂര്‍ ശ്രീഅയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ ആരംഭിച്ചു

പഴഞ്ഞി അയിനൂര്‍ ശ്രീഅയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാരമായി പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ ആരംഭിച്ചു. രണ്ടാം ദിവസമായ ഇന്ന് ഗണപതി ഹോമം, മൃത്യംഞ്ജയ ഹോമം, സുദര്‍ശന ഹോമം, തൃകാല ഭഗവതിസേവ, ഭഗവതിക്ക് നവകം, പഞ്ചഗവ്യം, പ്രേതവേര്‍പാട്, കലശമാടി പൂജകള്‍ എന്നിവ നടന്നു ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് ,കുറുവന്നൂര്‍ കപ്പിയൂര്‍ മന ഗിരീഷ് തിരുമേനി, ശ്രീരാഗ് തിരുമേനി ഒറ്റപ്പാലം, രാമന്‍ ഭട്ടതിരി പെരുമ്പാവൂര്‍ ,നാരായണന്‍ തിരുമേനി എടപ്പാള്‍, എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് പൂജകളും ,പരിഹാരക്രിയകളും നടക്കുന്നത്. ജനുവരി 21-)0 തിയ്യതി പുന:പ്രതിഷ്ഠ നടക്കും. എല്ലാ ദിവസവും അന്നദാനം ഉണ്ടാകും. ജനുവരി 21ന് ദീപാരാധനക്ക് ശേഷം അയ്യമ്മലക്കാവ് മാതൃസമിതിയുടെ നൃത്തസന്ധ്യ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ സുബ്രഹ്‌മണ്യന്‍ കെ.ആര്‍, ബാലന്‍ കെ.കെ, ചന്ദ്രന്‍ കെ.കെ, ജയപ്രകാശ് കെ.ആര്‍, മോഹനന്‍.കെ വി അറിയിച്ചു.

 

ADVERTISEMENT