മള്‍ട്ടി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

എരുമപ്പെട്ടി കോട്ടപ്പുറം സൗഹൃദ കലാ-കായിക സമിതി സംഘടിപ്പിക്കുന്ന മള്‍ട്ടി മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച നടക്കും. സൗഹൃദ കലാ-കായിക സമിതിയില്‍ നടക്കുന്ന ക്യാമ്പ് 17-ാം വാര്‍ഡ് മെംബര്‍ എം.ബി. വിജിഷ് ഉദ്ഘാടനം ചെയ്യും. സൗജന്യ നേത്ര, കേള്‍വി, രക്തസമ്മര്‍ദ്ദ പ്രമേഹ പരിശോധനകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ 90 61 60 54 90, 98 47 77 05 63.

 

ADVERTISEMENT