24 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലിസ്റ്റുകളായ ഇരട്ട സഹോദരിമാരെ അഭിനന്ദിച്ചു

യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലിസ്റ്റുകളായ ഇരട്ട സഹോദരിമാരെ അഭിനന്ദിച്ചു

യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലിസ്റ്റുകളായ ഇരട്ട സഹോദരികള്‍ അമേയ, അമൃത എന്നിവരെ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട്
കെ.ജയശങ്കര്‍ വീട്ടിലെത്തി അഭിനന്ദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എസ് മണികണ്ഠന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം എ അബ്ദുള്‍ റഷീദ് എന്നിവര്‍ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു ഇവര്‍ക്ക് പ്രത്യേക സമ്മാനം നല്‍കി.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.രാജന്‍, പഞ്ചായത്ത് മെമ്പര്‍ ചന്ദ്രാവതി , ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ശശിധരന്‍ കണ്ടംപുള്ളി, സോണി സക്കറിയ,എന്‍ എം റഫീക്ക്, ബിജു ജോബ്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ ജനാര്‍ദ്ദനന്‍ നായര്‍, എംഎം വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍, സജീവ് ഗോപാലന്‍, കെ കെ മുരളീധരന്‍, ഉമാദേവി, രാമാദേവി എന്നിവര്‍ നേതൃത്വം നല്‍കി. കാട്ടകാമ്പാല്‍ ആനപ്പറമ്പ് കണ്ടംപുള്ളി അനില്‍കുമാര്‍ -വിനീത ദമ്പതികളുടെ മക്കളാണ് അമേയയും, അമൃതയും. യോഗ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതോടെ നേപ്പാളിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇരുവരും.

ADVERTISEMENT
error: Content is protected !!