കേരള സ്റ്റേറ്റ് സര്‍വീസ് പെൻഷനേഴ്‌സ് യൂണിയന്‍
കണ്ടാണശ്ശേരി യൂണിറ്റ് സമ്മേളനം നടന്നു. മറ്റം കരിസ്മ പാലസില്‍ നടന്ന യൂണിറ്റ് സമ്മേളനം കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം എ.വി.ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്‌സ് യൂണിയന്‍ പ്രസിഡണ്ട് സി നാരായണന്‍ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ ജോസ് കോട്ടപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ചൊവ്വന്നൂര്‍ ബ്ലോക്ക് സെക്രട്ടറി പി.വി. ചാക്കോച്ചന്‍ എഴുപത്തിയഞ്ചു വയസ്സ് പൂര്‍ത്തികരിച്ച യൂണിറ്റ് അംഗങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ചാള്‍സ് പി വര്‍ഗീസ്, സി പി ഹരിനാരായണന്‍ സെക്രട്ടറി സത്യപാലന്‍ മാസ്റ്റര്‍, സി പി ആന്റണി ബ്ലോക്ക് കമ്മിറ്റി അംഗം എം പി ഗിരിജ ട്രഷറര്‍ സി.ഒ. ലൂസി എന്നിവര്‍ സംസാരിച്ചു ഹരിനാരായണന്‍ മാസ്റ്റര്‍ വരണാധികാരിയായി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സി നാരായണന്‍ (പ്രസിഡണ്ട്), സത്യപാലന്‍ മാസ്റ്റര്‍ (സെക്രട്ടറി) ,സി ഒ ലൂസി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.



