25.9 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kunnamkulam സി.ഒ.എ. കുന്നംകുളം മേഖല സമ്മേളനത്തിന് തുടക്കമായി

സി.ഒ.എ. കുന്നംകുളം മേഖല സമ്മേളനത്തിന് തുടക്കമായി

68

കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം മേഖല സമ്മേളനത്തിന് തുടക്കമായി. കുന്നംകുളം കൊമേറ്റ്‌സ് സര്‍ക്കിളില്‍ സജ്ജമാക്കിയ തിച്ചൂര്‍ രാധാകൃഷ്ണന്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ സി.ഒ.എ. മേഖല പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ പതാക ഉയര്‍ത്തി. കെ.സി.സി.എല്‍. ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഒ.എ. മേഖല പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.വി.അബ്ദുള്‍അസീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി.എം.മനോജ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. സി.ഒ.ബിജു ഓഡിറ്റ് റിപ്പോര്‍ട്ടും , ജില്ല സെക്രട്ടറി പി.ആന്റണി ജില്ല റിപ്പോര്‍ട്ടും, കെ.സി.സി.എല്‍. ഡയറക്ടര്‍ വി.പി.ബിജു കെ.സി.സി.എല്‍. റിപ്പോര്‍ട്ടും അവതരിപ്പിക്കും. ചടങ്ങില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച മേഖല അംഗം വിനു ജോണ്‍സനെ ആദരിക്കും.

ADVERTISEMENT
error: Content is protected !!